ആ​ല​പ്പു​ഴ: വ​ന്ദേ​ഭാ​ര​തി​നു​വേ​ണ്ടി മ​റ്റ് ട്രെ​യി​നു​ക​ള്‍ പി​ടി​ച്ചി​ടു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍. ആ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രാ​ണ് ‘ദു​രി​ത​മീ യാ​ത്ര’ എ​ന്നെ​ഴു​തി​യ ബാ​ഡ്ജ് ധ​രി​ച്ച് പ്രതിഷേധമറിയിച്ചത്. എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫീ​സി​ന് മു​മ്പി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​കും.

വ​ന്ദേ​ഭാ​ര​ത് വ​ന്ന​ശേ​ഷം സ​മ​യ​ത്ത് ജോ​ലി​ക്കും മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കും എ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും പ​ല​പ്പോ​ഴും മ​റ്റ് ട്രെ​യി​നു​ക​ള്‍ ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ പി​ടി​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​മുണ്ടെന്നും യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.  ഇ​തി​ന് ഒ​രു ശാ​ശ്വ​തപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക