പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് വിമര്‍ശം. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവരെ സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തിലാണ് വിഷയം സജീവ ചര്‍ച്ചയാകുന്നത്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി വിഷയം ഉന്നയിച്ചു.

രണ്ടു ദിവസങ്ങളിലായി കങ്കണ റണൌട്ട്, ഇഷ ഗുപ്ത ഷഹനാസ് ഗില്‍, തമന്ന ഭാട്ടിയ, ദിവ്യ ദത്ത, സപ്‌ന ചൗധരി, ഭൂമി പട്‌നേക്കര്‍, ഫാഷൻ ഡിസൈനര്‍ റിന ധാക്ക തുടങ്ങിയവരാണ് പാര്‍ലമെന്റ് കാണാനെത്തിയത്. എല്ലാവരും വനിതാ സംവരണ ബില്ലിനെ പ്രകീര്‍ത്തിച്ച്‌ സംസാരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം വീഡിയോ ദേശീയ വാര്‍ത്താ ഏജൻസിയായ എഎൻഐ അവരുടെ ട്വിറ്റര്‍ ഹാൻഡ്‌ലില്‍ പങ്കുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ, പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ഇതുവരെ ക്ഷണിക്കാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കാര്യം പരസ്യമായി ഉന്നയിച്ചു. സനാതന ധര്‍മ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ ഉദയനിധി സ്റ്റാലിൻ ഇതേക്കുറിച്ച്‌ പറഞ്ഞതിങ്ങനെ;’ചില ഹിന്ദി അഭിനേതാക്കള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ചു. എന്നാല്‍ ഇതുവരെ നമ്മുടെ രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ല. എന്തുകൊണ്ടാണ്? ദ്രൗപതി മുര്‍മു ഗോത്രവിഭാഗത്തില്‍പ്പെട്ടയാളാണ്. ഇതിനാണ് സനാതൻ ധര്‍മ എന്നു പറയുന്നത്’ – എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക