പുതുപ്പള്ളിയില്‍ കണ്ണീരിന്‍റെ അണകെട്ടി രാഷ്ട്രീയ ഒഴുക്കിനെ തടയാമെന്ന് കോണ്‍ഗ്രസ് കരുതരുതരുതെന്നും കണ്ണീര്‍ വിറ്റ് വോട്ടാക്കരുതെന്നും സിപിഎം നേതാവ് എ.കെ.ബാലൻ. തെരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. പക്ഷെ വ്യക്തിപരമായി കാണാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

വ്യക്തിപരമാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എ.കെ.ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. കേരളത്തില്‍ സിപിഎമ്മിന് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള മണ്ഡലമാണ് പുതുപ്പള്ളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എട്ടില്‍ ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫാണ്. ഈയൊരു സാഹചര്യത്തില്‍ ഉമ്മൻചാണ്ടി തന്നെ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയാലും രക്ഷപ്പെടാൻ സാധ്യത കുറവാണെന്നും ബാലൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക