കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കി വിമതവിഭാഗം. സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.

ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവരാണ് വിട്ടുനില്‍ക്കുന്നത്. പദവികള്‍ വീതംവെക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടര്‍ന്നാണ് നടപടി. അനാരോഗ്യം മൂലമാണ് ഫ്രാന്‍സിസ് ജോര്‍ജ് വിട്ടുനില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം പി ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇവര്‍ പ്രതിഷേധമറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ മോന്‍സ് ജോസഫിന് ഉന്നത പദവി നല്‍കിയതാണ് മറ്റു നേതാക്കളെ പ്രകോപിപ്പിച്ചത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക