കണ്ണൂരില്‍ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തു. നായാട്ടുപാറ കോവൂരില്‍ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം. കേരള ഫീഡ്സിന്റെ കാലിത്തീറ്റയാണ് പശുകള്‍ക്ക് നല്‍കിവരുന്നതെന്ന് പ്രതീഷ് പറഞ്ഞു.

ഭക്ഷണം ദഹിക്കാതെ വയര്‍ വീര്‍ത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത വെറ്റിനറി സ‍ര്‍ജന്‍ പറയുന്നു. പശുക്കള്‍ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാര്‍ വീട്ടണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. എന്നാല്‍ കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാം എന്നാണ് ഫാമിലെത്തിയ കേരള ഫീഡ്സ് ഉദ്യോഗസ്ഥരുടെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക