ആലിയ ഭട്ടും ഷഫാലി ഷായും മലയാളി താരമായ റോഷൻ മാത്യുവും എല്ലാം തകർത്ത് അഭിനയിച്ച ബോളിവുഡ് ചിത്രമായ ഡാർലിംഗ്സിന് കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സ് ഗംഭീര വരവേല്പ്പ് ആയിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സ് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ചിത്രം ആലിയ ഭട്ടിന്റെ നിർമ്മാണ അരങ്ങേറ്റ ചിത്രം കൂടി ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഡാർക്ക് കോമഡി വിഭാഗത്തിൽ ആണ് ഈ ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും നെറ്റിഫ്ലിക്സിൽ ട്രെന്റിങ്ങിൽ തന്നെയാണ് ചിത്രമുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്കു വഴിവെച്ചത് ഈ സിനിമയിലെ ഒരു രംഗം ആയിരുന്നു.

ഈ രംഗത്തിൽ അഭിനയിച്ചത് ആവട്ടെ മലയാളി നടനായ റോഷൻ മാത്യൂവും ഷഫാലിയും ഒന്നിച്ചായിരുന്നു. ഇവർ ഒരുമിച്ചൊരു ചുംബനരംഗം ആയിരുന്നു അത്. കഴിഞ്ഞ ദിവസം ഈ രംഗത്തെക്കുറിച്ച് അഭിമുഖത്തിൽ വാചാലയായി ഷഫാലി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സത്യത്തിൽ സ്ക്രിപ്റ്റിലെ ആ രംഗം കണ്ടപ്പോൾ ഞാൻ ശരിക്കും ടെൻഷനായി പോയിരുന്നു. റോഷൻ വളരെ ചെറിയ കുട്ടിയാണ്. അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ.പക്ഷെ ഈ രംഗം വളരെ രസകരമായി ആവശ്യപ്പെടുന്നതാണ്. വളരെ തന്മയത്വത്തോടെ കൂടി നടക്കുന്ന ഒരു രംഗം. ആയതുകൊണ്ട് തന്നെ പലതവണ ടേക്കുകൾ പോകേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഒക്കെ കാണാറുണ്ട് അതിനെ അതിന്റെ വഴിക്ക് വിടുകയാണ്. സീരിയസായി സിനിമ കാണുന്നവർക്ക് അറിയാം അത് എത്രമാത്രം രസകരമായ ഒരു രംഗം ആണ് എന്നും ഷഫാലി കൂട്ടിച്ചേർത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക