നിരവധി പേരുടെ സ്വപ്‌നമാണ് സിനിമ. ചുരക്കം ചിലര്‍ക്ക് വേഗത്തില്‍ ആ സ്വപ്‌നത്തിലേക്ക് എത്താന്‍ സാധിക്കും. ഭൂരിഭാഗം ആളുകളും സിനിമ എന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിച്ചവരാകും. സ്വപ്‌നങ്ങള്‍ക്ക് വേണ്ടി നാം എത്രത്തോളം കഷ്ടപ്പെടുന്നോ അത്രമാത്രം നമുക്കത് നേടിയെടുക്കാം എന്ന് പറയാറുണ്ട്. ഇവിടെ അത്തരത്തില്‍ തന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് പരിശ്രമിക്കുകയാണ് ഒരു യുവാവ്.

“സിനിമയിലോ, നീയോ?” എന്നോക്കെ ഉള്ള ചോദ്യങ്ങള്‍ ഭയന്ന് പലരും അത് ഉള്ളില്‍ ഒളിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ സിനിമയില്‍ അഭിനയിക്കണം എന്ന സ്വപ്‌നം സമൂഹത്തിന് മുന്നില്‍ വിളിച്ച്‌ പറഞ്ഞിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്. വെറുതെ അങ്ങ് വിളിച്ച്‌ പറയുക ആയിരുന്നില്ല, പുതിയകാവ്- തൃപ്പൂണിത്തുറ റോഡിനടുത്ത് തന്റെ സ്വപ്‌നം പറഞ്ഞുകൊണ്ട് ഒരു ഹോര്‍ഡിങ് സ്ഥാപിച്ചു. ചിത്രവും ഫോണ്‍ നമ്ബരും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തെ സമ്ബാദ്യമെല്ലാം കൂട്ടിവെച്ച്‌ 25000 രൂപ മുടക്കിയാണ് ശരത് ഇത് സ്ഥാപിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് വര്‍ഷമായി ശരത് ചാന്‍സ് ചോദിച്ച്‌ നടക്കുന്നു. നിരവധി ഓഡിഷനുകളില്‍ പങ്കെടുത്തു. എന്നാല്‍ പരാജയപ്പെടുകയാണ് ചെയ്തത്. അവസാന വഴി എന്നോണമാണ് ഈ സാഹസത്തിന് യുവാവ് മുതിര്‍ന്നിരിക്കുന്നത്. പത്താം ക്ലാസുമുതല്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്, എന്നാല്‍ നല്ല വേഷങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല എന്ന് ശരത് തന്നെ പറയുന്നു.

സിനിമാക്കാര്‍ കൂടുതലും കൊച്ചിയിലാണ്. അതുകൊണ്ടാണ് ഹോര്‍ഡിങ് ഇവിടെ വച്ചത്. ആരെങ്കിലും വിളിച്ചാലോ എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തത്. പരിഹസിക്കാന്‍ ആളുകള്‍ ഉണ്ടാവുമെന്ന് അറിയാം എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ലെന്ന് ശരത് പറയുന്നു. മമ്മൂട്ടിയാണ് തന്റെ മാതൃക എന്നും 40 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അദ്ദേഹം ഇത്തരത്തിലോരു പരസ്യം കൊടുത്തിരുന്നെന്നും യുവാവ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക