ആലപ്പുഴ: അങ്കണവാടിക്ക് വേലി കെട്ടുന്നതിനെ ചൊല്ലി ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പാണാവള്ളി പഞ്ചായത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ബിജെപി വാര്‍ഡ് മെമ്ബര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു.എട്ടാം വാര്‍ഡ് മെമ്ബര്‍ ലീന ബാബുവിനും ഒമ്ബതാം വാര്‍ഡ് മെമ്ബര്‍ മിഥുന്‍ ലാലിനുമാണ് മര്‍ദ്ദനമേറ്റത്.

അംഗനവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാല്‍ ഇവിടെ ഷീറ്റ് കൊണ്ട് വേലികെട്ടാന്‍ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവര്‍ എത്തുന്നതിന് മുമ്ബ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പത്തല്‍ നാട്ടിയതാണ് സംഘര്‍ഷത്തിന് കാരണം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക