കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ സൂക്ഷിക്കണമെന്ന് അതിജീവിതയോട് ഹൈക്കോടതി. ഉത്തരവാദിത്തം വേണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ കോടതി ഓര്‍മ്മപ്പിച്ചു.

അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണന്നാരോപിച്ച്‌ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. അതേക്കുറിച്ച്‌ ബോധ്യമുണ്ടാവണം. അനാവശ്യ ആരോപണമാണ് നിങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ ആവശ്യമുള്ളതാണങ്കിലും അല്ലങ്കിലും അവ പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്റെ ഫലം വന്നതായി മാധ്യമങ്ങളില്‍ നിന്നും അറിഞതായും കോപ്പി കിട്ടിയിട്ടില്ലെന്നും അതിജീവിത അറിയിച്ചു. മെമ്മറി കാര്‍ഡിന്‍്റെ പരിശോധനാ ഫലവുമായി ഈ കേസിന് ബന്ധമില്ലന്ന് കോടതി കൂട്ടിച്ചേര്‍ത്തു. കേസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുകയാണന്നും കോടതിയുടെ മേല്‍നോട്ടം വേണമെന്നുമാവശ്യപെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്. ഹര്‍ജി വെള്ളിയഴ്ച പരിഗണിക്കാനായി മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക