കൊല്ലം: പണം തട്ടുന്നതിനായി ബന്ധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവടക്കം നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ന്യൂനപക്ഷമോര്‍ച്ച കൊല്ലം ജില്ലാ സെക്രട്ടറി മിയ്യന പെരുപുറം വയലില്‍ വീട്ടില്‍ എം. സലിം, ബി.ജെ.പി. പ്രവര്‍ത്തകരായ കുളത്തൂപ്പുഴ ആര്‍.പി.എല്‍. പ്ലാന്റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ സലിം, പോള്‍ ആന്റണി, കുളത്തൂപ്പുഴ സ്വദേശി രാഹുല്‍ എന്നിവരെയാണ് കൊല്ലം പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സലിമിന്റെ ബന്ധുകൂടിയായ വട്ടപ്പാറ അജ്സല്‍ മന്‍സിലില്‍ അജ്സല്‍ അയൂബിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ സംഘം പദ്ധതിയിട്ടത്. 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു ഉദ്ദേശ്യം. വീടിന് മുന്നില്‍ നിന്നും അജ്‌സലിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ കാറിന്റെ ഡോര്‍ തുറന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പ്രതികള്‍ തമ്മില്‍ പരിചയത്തിലാവുന്നത്. തുടര്‍ന്ന് സലിം അജ്‌സലിനെ തട്ടിക്കൊണ്ടുപോകാനായി പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക