കുഞ്ഞിന് പേരിടുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് നാളെടുത്ത് നിരവധി നല്ല പേരുകള്‍ തെരെഞ്ഞെടുത്തത് അതില്‍ നിന്ന് ഒന്നാണ് നമ്മള്‍ കുഞ്ഞുങ്ങള്‍ക്കായി നല്‍കുക. വെറും ആ ഒരു ദിവസത്തെയല്ല ഒരു ജീവിതകാലം മുഴുവനുമുള്ള ഐഡന്റിറ്റിയാണ് ‘പേര്’. ഇന്ന് കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പ്രൊഫഷണലുകളെ സമീപിക്കുന്നവരും കുറവല്ല.

പ്രൊഫഷണല്‍ ബേബി നെയിമര്‍ എന്ന പ്രൊഫഷനും ഇന്ന് നിലവിലുണ്ട്. പേരിടാന്‍ പ്രൊഫഷനലുകളെ സമീപിക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമായ ഒന്നല്ല. ഇതിന്റെ ചെലവ് വളരെ വലുതാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു പ്രൊഫഷണല്‍ ബേബി നെയ്മറെയാണ് ഇന്ന് പരിചയപ്പെടുന്നത്. പേര് ടെയ്‌ലര്‍ എ. ഹംഫ്രി. ഒരു കുഞ്ഞിന് പേരിടുന്നതിലൂടെ ടെയ്‌ലര്‍ സമ്ബാദിക്കുന്നത് 1.14 ലക്ഷം രൂപ വരെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

33 വയസുകാരി ടെയ്‌ലര്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുന്നു. കഴിഞ്ഞ വര്‍ഷം നൂറിലധികം കുഞ്ഞുങ്ങള്‍ക്കാണ് ടെയ്‌ലര്‍ ഹംഫ്രി പേരിട്ടത്. $1,500 മുതല്‍ $10,000 വരെയാണ് ഹംഫ്രി ഇതിനായി വാങ്ങിക്കുന്നത്. ചിലര്‍ ഏഴു ലക്ഷം വരെ നല്‍കി പേരിടാന്‍ തയ്യാറായിട്ടുണ്ടെന്ന് ഹംഫ്രി പറയുന്നു. ഏറ്റവും കുറവ് ഏകദേശം 40000 രൂപ വരുന്ന സേവനമാണ്.

ഫോണ്‍കോണിലൂടെയും മാതാപിതാക്കള്‍ പൂരിപ്പിച്ച്‌ നല്‍കുന്ന ഫോം വഴിയെല്ലാമാണ് ഈ സേവനം നല്‍കുന്നത്. തുക അനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. ഏറ്റവും കൂടിയ സേവനമായ ഒരു ലക്ഷം രൂപയുടേതിന് മാതാപിതാക്കളുടെ ബിസിനസ്സൊക്കെ പരിഗണിച്ച്‌ ബ്രാന്‍ഡ് പേരുകളാണ് നല്‍കുക.

എങ്ങനെയാണ് ടെയ്‌ലര്‍ ഹംഫ്രി ഈ മേഖലയിലേക്ക് എത്തിയത് എന്നല്ലേ. 2015 ല്‍ തന്റെ കുഞ്ഞുങ്ങളുടെ പേരും അവയുടെ അര്‍ത്ഥങ്ങളും ഹംഫ്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധ നേടിയതാണ് ഹംഫ്രിയുടെ ജീവിതം മാറാന്‍ വഴിതെളിച്ചത്. 2018 ഓടെ ഹംഫ്രി പേരിടാന്‍ മാതാപിതാക്കളെ സഹായിച്ചു തുടങ്ങി. അതോടെ ഹംഫ്രിയുടെ ഈ പാത തെരെഞ്ഞെടുത്തു. എല്ലാ പേരുകളും മാതാപിതാക്കള്‍ക്ക് ഇഷ്ടപെടണമെന്നില്ല. എങ്കിലും ഇതിനോടകം നിരവതി കുഞ്ഞുങ്ങള്‍ക്ക് ഹംഫ്രി നല്‍കിയ പേരുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക