തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍ ഒ​രു​ക്കു​ന്ന ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഒ.​ടി.​ടി പ്ലാ​റ്റ്ഫോം ഒ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. റേ​റ്റി​ങ്​ കു​റ​ഞ്ഞ താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ള്‍​ക്ക്​ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള അ​വ​സ​രം കു​റ​വാ​ണ്. തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച മെ​ഗാ​സ്​​റ്റാ​ര്‍ സി​നി​മ​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മി​ല്‍ ല​ഭ്യ​മാ​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോം തു​ട​ങ്ങു​ന്ന​തി​െന്‍റ​യും നി​ല​വി​ലു​ള്ള ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോം വാ​ട​​ക​ക്കെ​ടു​ന്ന​തി​െന്‍റ​യും സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

നാ​ട​കം ഉ​ള്‍​പ്പെ​ടെ സ്​​റ്റേ​ജ്​ ഷോ​ക​ള്‍ അ​വ​ത​രി​പ്പി​ച്ച്‌​ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള പ്ലാ​റ്റ്​​ഫോ​മി​നെ​ക്കു​റി​ച്ചും സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സം​സ്​​ഥാ​ന​ത്തെ സി​നി​മ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​ക്കി മാ​റ്റു​ക​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ​ല്ലാ സി​നി​മ​ക​ളും ഷൂ​ട്ട്​ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ ചി​ത്രാ​ഞ്​​ജ​ലി സ്​​റ്റു​​ഡി​യോ വി​ക​സി​പ്പി​ക്കാ​ന്‍ 150 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കും. 65 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. സീ​രി​യ​ലു​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ കു​ടും​ബ​ങ്ങ​ളി​ലെ മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. സീ​രി​യ​ലു​ക​ള്‍ ക​ലാ​മൂ​ല്യ​മു​ള്ള​താ​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണ്. സ്​​ത്രീ​ധ​ന​ത്തി​നെ​തി​രെ സാം​സ്​​കാ​രി​ക വ​കു​പ്പ്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ന​ട​പ്പാ​ക്കും.

എ​ന്‍.​സി.​സി, എ​ന്‍.​എ​സ്.​എ​സ്​, നെ​ഹ്​​റു യു​വ​കേ​ന്ദ്ര, യു​വ​ജ​ന ക​മീ​ഷ​ന്‍ തു​ട​ങ്ങി ​എ​​ട്ട്​ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കും. ബാ​ല​ഭ​വ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​ദ്യം 14 ജി​ല്ല​ക​ളി​ലേ​ക്കും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 140 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക