പാലക്കാട്: മണ്ണാര്‍ക്കാട് അലനല്ലൂരില്‍ അദ്ധ്യാപകനെ പൂര്‍വവിദ്യാര്‍ത്ഥി സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പഠിക്കുന്ന കാലത്ത് അദ്ധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അദ്ധ്യാപകന്‍ ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകന്‍ കെ എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്.

രാത്രി പത്തുമണിയോടെ അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുമ്ബോള്‍ സോഡാകുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മര്‍ദനമേറ്റ മനാഫ് നിലത്തുവീണു. കണ്ടുനിന്നവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് മനാഫ് പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഹൈസ്‌കൂള്‍ കാലത്ത് അദ്ധ്യാപകന്‍ ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക