ഹരിപ്പാട്: ആഭ്യന്തരവകുപ്പിനെതിരെ ആലപ്പുഴ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനം ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ കുഴപ്പക്കാരുണ്ടെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുചര്‍ച്ചയിലെ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചില പൊലീസുകാര്‍ സേനക്ക് ബാധ്യതയാണെന്നും ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും പാര്‍ട്ടി പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. ഇതിനിടെ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം പരാജയമാണെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചേര്‍ത്തലയില്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയായതിനാല്‍ സി.പി.ഐ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സി.പി.ഐ പ്രവര്‍ത്തകര്‍ അവസാന നിമിഷവും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ആലപ്പുഴ ജില്ലയില്‍ വിഭാഗീയത രൂക്ഷമെന്നാണ് സി.പി.ഐ.എം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. തകഴി, മാന്നാര്‍, ഹരിപ്പാട് സമ്മേളനങ്ങളില്‍ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനെതിരെ ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും ചാരി നില്‍ക്കേണ്ട സാഹചര്യമില്ല. പാര്‍ട്ടി എന്നത് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക