കൊച്ചി: ഒ.എല്‍.എക്സിലൂടെ കാര്‍ വില്‍ക്കുകയും പിന്നാലെ അതേ കാര്‍ തന്നെ മോഷ്ടിച്ചെടുക്കുകയും വീണ്ടും വില്‍ക്കുകയും ചെയ്യുന്ന ഹൈടെക്ക് മോഷണ സംഘം പിടിയില്‍. കഴിഞ്ഞ എട്ടിന് നെടുമങ്ങാട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സ്പെഷല്‍പോലീസ് സ്‌ക്വാഡാണ് എറണാകുളം സൈബര്‍ വിങ്ങിന്റെ സഹായത്തോടെ മലപ്പുറത്തുനിന്നുള്ള മൂവര്‍ സംഘത്തെ ബംഗളുരുവില്‍നിന്നു പിടികൂടിയത്.

പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തില്‍ ഇക്ബാല്‍ (24), ചെട്ടിപ്പടി വടക്കേചോളക്കകത്ത് മുഹമ്മദ് ഫാഹിന്‍ (26), അരിയല്ലൂര്‍ അയ്യവാവില്‍ കോവില്‍ ശ്യാം മോഹന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ഒ.എല്‍.എക്സ് വഴി വാഹനങ്ങള്‍ വില്‍ക്കാനും പണയം നല്‍കാനുണ്ടെന്നും പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. വില്‍ക്കാന്‍വച്ച കാറില്‍ പ്രതികള്‍ ജി.പി.എസ്. ഘടിപ്പിച്ചിരുന്നു. ജി.പി.എസ്. മുഖ്യപ്രതിയായ ഇക്ബാലിന്റെ മൊെബെല്‍ഫോണുമായി ആപ് വഴി ബന്ധിപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലപേശലും മറ്റും നടത്തി വാഹനം വില്‍പന തിടുക്കത്തിലാക്കും. മുഴുവന്‍ പണവും നല്‍കിയാണു കച്ചവടം. കാര്‍ വാങ്ങിപ്പോകുന്നവരുടെ പിന്നാലെ തന്നെ ഈ സംഘവുമുണ്ടാകും. ഏതുവഴിക്കാണു യാത്രയെന്നു ജി.പി.എസിലൂടെ പ്രതികള്‍ക്ക് മനസിലാക്കും. അങ്ങനെയാണു മോഷണത്തിനു വഴിതെളിയുന്നത്. നെടുമങ്ങാട് സ്വദേശി ഹ്യൂണ്ടായ് വെര്‍ണകാര്‍ (കെ.എല്‍. 08 എ.ഡബ്ല്യു 6955) ആണ് പ്രതികളില്‍നിന്ന് വാങ്ങിയത്.

കാറുമായി തിരുവനന്തപുരത്തേക്കു മടങ്ങും വഴി പാലാരിവട്ടം ചക്കരപറമ്പില്‍ രാത്രിയില്‍ ചായകുടിക്കാന്‍ വണ്ടി ഒതുക്കി. പിന്നാലെ വന്ന പ്രതികള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്നു കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു കാര്‍ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. വില്‍പന നടത്തിയ സംഘം തന്നെയാണ് കാര്‍ കൊണ്ടുപോയതെന്ന് സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു പോലീസിനു വ്യക്തമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക