സിയോൾ: യഥാസമയത്ത് പൂക്കള്‍ വിരിയാത്തതിനെ തുടര്‍ന്ന് പൂന്തോട്ടത്തിലെ ജോലിക്കാരെ ജയിലിലിട്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. കിമ്മിന്റെ അന്തരിച്ച പിതാവ് കിം ജോങ് ഇലിന്റെ ജന്മദിനം ഫെബ്രുവരി 16-നാണ്. ജന്മദിനം ആഘോഷിക്കുന്നതിന് ‘കിംജോഗിലിയ’ എന്ന പേരിലുള്ള പ്രത്യേക പൂക്കള്‍ വച്ച്‌ നഗരം അലങ്കരിക്കാറുണ്ട്.

ഇത് യഥാസമയത്ത് വിരിയാത്തതില്‍ പ്രകോപിതനായി കിം തോട്ടക്കാരെ ലേബര്‍ ക്യാമ്ബുകളിലേക്ക് അയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1988-ല്‍ ജോങ്-ഇലിന്റെ ജന്മദിനം പ്രമാണിച്ച്‌ ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ കാമോ മോട്ടോട്ടെരു സൃഷ്ടിച്ചതാണ് ‘അനശ്വര പുഷ്പം’ എന്നും അറിയപ്പെടുന്ന കിംജോംഗിലിയാസ്. 2011-ല്‍ ജോങ് ഇല്‍ മരിച്ചതിന് ശേഷം ഉത്തരകൊറിയ ഏറെ പ്രധാന്യത്തോടെയാണ് ഈ പുഷ്പത്തെ പരിഗണിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക