കൊച്ചി: ക്യാമറകൾ വാടകക്കെടുത്ത് മറിച്ചു വിൽപന നടത്തി വന്നയാൾ പിടിയിൽ. പുനലൂര്‍ സ്വദേശി ചരുവിള പുത്തന്‍ വീട്ടില്‍ ഷൈന്‍ (31) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. നിമാറ്റോഗ്രാഫര്‍ ചമഞ്ഞു ക്യാമറകള്‍ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരില്‍ നിന്നായി വീഡിയോ ക്യാമറകളും സ്റ്റില്‍ ക്യാമറകളും വാടകയ്ക്ക് എടുത്തശേഷം OLX വഴിയും ഇടനിലക്കാര്‍ വഴിയും വില്‍പ്പന നടത്തിവരികയായിരുന്നു ഇയാൾ.

സിനിമ ചിത്രീകരണത്തിനും മറ്റും ക്യാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ ക്യാമറയും ലെന്‍സുകളും കഴിഞ്ഞ ഏപ്രില്‍ മാസം ഷൈന്‍ ഒരു സിനിമ ഷൂട്ടിംങ്ങിനായി 3000 രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാടകയും ക്യാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്‌ ഓഫ്‌ ആയിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വഷണത്തിനോടുവില്‍ ആണ് ഇയാള്‍ അറസ്റ്റില്‍ ആയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ വില്‍പ്പന നടത്തിയ ക്യാമറ പോലീസ് കണ്ടെടുത്തു. പോലീസ് നടത്തിയ അന്വഷണത്തില്‍ കേരളത്തില്‍ ഉടനീളം ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക