ഉഡുപ്പി: ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പിയിലെ സ്‌കൂളുകള്‍ ഇന്നു തുറക്കും. 19 വരെ ഇവിടുത്തെ സ്‌കൂളുകളില്‍ 144 പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറു മുതല്‍ 19ന് വൈകുന്നേരം ആറു വരെയാണ് നിരോധനാജ്ഞ. ൈഹ സ്‌കൂളുകളില്‍ 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം.

സ്‌കൂളുകള്‍ തുറക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ സ്‌കൂള്‍ പരിസരങ്ങളില്‍ 144 പ്രഖ്യാപികക്ണമെന്ന് ഡി.സി.പിയോട് എസ്.പി. അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് ഉത്തരവിറങ്ങിയത്. സ്‌കൂള്‍ പരിസരത്ത് അഞ്ചോ, അതിലധികമോ ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയാണ് നിരോധനാജ്ഞ. പ്രതിഷേധ റാലികള്‍ക്കും വിജയ റാലികള്‍ക്കും വിലക്കുണ്ട്. മുദ്രാവാക്യം വിളികള്‍ക്കും ഗാനാലാപനങ്ങളും പ്രസംഗങ്ങള്‍ക്കും അനുമതിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥിനികളെ ഉഡുപ്പിയിലെ പി.യു. വനിതാ കോളജ് ക്യാമ്പസില്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഡിസംബര്‍ അവസാന വാരമായിരുന്നിത്. ഹിജാബ് ധരിക്കാതെ ക്ലാസില്‍ കയറില്ലെന്ന് ആറ് വിദ്യാര്‍ഥിനികള്‍ ഉറച്ച നിലപാടെടുത്തു.

ഇതിന് പിന്നാലെ ഒരു സംഘം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് സ്‌കൂള്‍ വളപ്പിലെത്തിയതോടെ സംഘര്‍ഷാന്തരീക്ഷമായി. സംഭവം വിവാദമായതോടെ കുന്താപുര അടക്കം കര്‍ണാടകയുടെ പല ഭാഗത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുകൂല-പ്രതികൂല പ്രക്ഷോഭങ്ങള്‍ അരങ്ങേറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക