തിരുവനന്തപുരം: സ്‌കൂളുകള്‍ സാധാരണ നിലയിലാക്കുന്നതിന് മുേന്നാടിയായി പൊതു വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി. ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണവും കുട്ടികളുടെ പഠന പുരോഗതിയും വിലയിരുത്തണം.

എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും അതത് വിഷയത്തിന്റെ പ്ലാന്‍ തയാറാക്കി പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രധാനാധ്യാപകര്‍ മുഖേന ശനിയാഴ്ചകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ ഇവ ക്രോഡീകരിച്ച് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് നല്‍കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും തന്റെ വിഷയത്തിന്റെ പ്ലാന്‍ തയാറാക്കി പ്രിന്‍സിപ്പല്‍ മുഖാന്തിരം ബന്ധപ്പെട്ട റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ശനിയാഴ്ചകളിലും ക്രോഡീകരിച്ച റിപ്പോര്‍ട്ട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് തിങ്കളാഴ്ചകളിലും സമര്‍പ്പിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക