കോട്ടയം: ഓടുന്ന ട്രെയിന് മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. കോതനല്ലൂര്‍ റെയില്‍വേ ഗേറ്റില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം–ന്യൂഡല്‍ഹി കേരള എക്സ്പ്രസ് കടന്നു പോകുന്നതിനിടയില്‍ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു. ആളപായമില്ല. ഉടന്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണെന്നു റെയില്‍വേ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് കോട്ടയം എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് 5.30 മുതല്‍ ഒരു ലൈനിലൂടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഡീസല്‍ എന്‍ജിന്‍ എത്തിച്ചു ട്രെയിന്‍ എറണാകുളത്തേക്ക് കൊണ്ട് പോകുന്നതിന് നടപടികള്‍ ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക