പാലക്കാട്: 43 മണിക്കൂറിലേറെ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു(24)നെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം വിജയത്തില്‍. കരസേനയുടെ രണ്ട് ദൗത്യ സംഘങ്ങളിലൊന്ന് മലയുടെ മുകളിലെത്തി.

ബാബുവിനെ സൈന്യം സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് മുകളിലേക്ക് കയറ്റുകയാണ്. ഏറ്റവും മുകളിലെത്തിച്ച് ഹെലകോപ്ടറിലേക്ക് കയറ്റും. ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രക്ഷാ ദൗത്യത്തിലെ ബാല എന്ന കരസേനാ ഉദ്യോഗസ്ഥന്‍ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു നല്‍കിയിരുന്നു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നുമാണ് ബാബുവിന് അരികിലേക്ക് പോയത്. വിവിധ വകുപ്പുകളെ കേന്ദ്രീകരിച്ച് 75 പേരടങ്ങുന്ന സംഘമാണ് രക്ഷാ ദൗത്യത്തിലുള്ളത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്.

ഹെലികോപ്ടര്‍ സഹായവും തേടിയിട്ടുണ്ട്. കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് സൂലൂരില്‍ നിന്നും ബംഗളുരുവില്‍ നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രി തന്നെ എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക