തിരുവനന്തപുരം : സ്കൂളുകളില്‍ നിന്ന് മാത്രമല്ല പൊതുസ്ഥലങ്ങളില്‍ ഒക്കെയും മുഖം മൂടികള്‍ നിരോധിക്കണമെന്നു രശ്മി ആര്‍ നായര്‍ . സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. കര്‍ണ്ണാടക സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു . തല മറയ്ക്കുന്ന ഹിജാബോ തൊപ്പിയോ കയ്യില്‍ കെട്ടുന്ന ചരടോ പോലെ അല്ല മുഖം വരെ മറയ്ക്കുന്ന ബുര്‍ഖയെന്നും അത് തീവ്ര മതവല്‍ക്കരണത്തിന്റെ കറുത്ത നാളുകളുടെ അടയാളമാണെന്നും രശ്മി പറയുന്നു.

https://m.facebook.com/story.php?story_fbid=1325656431265258&id=100014627416942

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘തല മറയ്ക്കുന്ന ഹിജാബോ തൊപ്പിയോ കയ്യില്‍ കെട്ടുന്ന ചരടോ പോലെ അല്ല മുഖം വരെ മറയ്ക്കുന്ന ബുര്‍ഖ. അത് തീവ്ര മതവല്‍ക്കരണത്തിന്റെ കറുത്ത നാളുകളുടെ അടയാളമാണ് എന്ന് മാത്രമല്ല പൊതുവിടങ്ങളില്‍ വാഷ്‌റൂമിലും മറ്റും സ്ത്രീകള്‍ക്ക് ഈ മുഖം മൂടി ഉണ്ടാക്കുന്ന ഇന്‍സെക്യൂരിറ്റി ചെറുതല്ല . സ്‌കൂളുകളില്‍ നിന്ന് മാത്രമല്ല പൊതുസ്ഥലങ്ങളില്‍ ഒക്കെയും മുഖം മൂടികള്‍ നിരോധിക്കണം . (ഇസ്ലാമിസ്റ്റുകള്‍ക്കു പര്‍ദ്ദ വിട്ടാല്‍ പിന്നെ അറിയുന്നത് ബിക്കിനി ആണ് . ഇനി ഇവറ്റകള്‍ക്കു പരിചയമുളള സ്ത്രീകള്‍ ഒക്കെ ബികിനിയുടെ മുകളില്‍ ആണോ പര്‍ദ്ദ ഇടുന്നതു )’- രശ്മി കുറിച്ചു. ഈ പോസ്റ്റിനു താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ് രശ്മി ആര്‍ നായര്‍.

ചൂടൻ ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്ന രശ്മിയുടെ നിലപാട് ഇരട്ടത്താപ്പോ?

ചുംബന സമരത്തിൻറെയും, മാംസ വ്യാപാരത്തിൻറെയും പേരിൽ പലപ്പോഴും വിവാദങ്ങളിൽ ആയിട്ടുള്ള വ്യക്തിയാണ് രശ്മി ആർ നായർ. സമൂഹമാധ്യമങ്ങളിൽ ഒരു മോഡൽ എന്ന നിലയിൽ പലപ്പോഴും ഇവർ ചൂടൻ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം മറന്ന് ഇപ്പോൾ വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത് ഇരട്ടത്താപ്പ് ആണോ എന്ന ചോദ്യമാണ് ഉയരുന്നത്. ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചൂടൻ ചിത്രങ്ങൾ ഇവിടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക