കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിന് സമീപം ഗ്രീന്‍ ലീഫ്‌സ് എക്ട്രാക്ഷന്‍ ലിമിറ്റഡെന്ന സ്വകാര്യ കമ്പനിയില്‍ വന്‍ തീ പിടിത്തം. രാവിലെ ആറിന് ഓയില്‍ ടാങ്കിനാണ് തീ പിടിച്ചത്. തീ പിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ആദ്യം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്.

ഫയല്‍ യൂണിറ്റുകള്‍ എത്തിയെങ്കിലും തീ പടരുകയാണ്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ നിരവധി കമ്പനികളിലേക്ക് തീ പടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക