തൂക്കുപാലം: പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ ജോലി സ്ഥലത്ത് തൂങ്ങി മരിച്ചു. ചോറ്റുപാറ ബ്ലോക്ക് തകിടിയില്‍ വീട്ടില്‍ ലക്ഷ്മണന്റെ മകന്‍ ടി.എല്‍. വിബി(21)നെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

എറണാകുളം സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി പിന്മാറിയതിലുള്ള വിഷമത്തിലാണ് റൂമിലെ ഹുക്കില്‍ തൂങ്ങി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. അടിമാലി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: വിഷ്ണു, ദിവ്യ, ബിന്‍സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക