കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച്ച രാവിലെ പത്തേകാലിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധി പറയും.

സമാനതയില്ലാത്ത കുറ്റകൃത്യമാണ് ദിലീപ് ചെയ്തത്. കേവലം ശാപ വാക്കുകള്‍ മാത്രമല്ല. അതിനപ്പുറത്ത് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ദിലീപ് ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹപ്രവര്‍ത്തകയെ ൈലംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കാനാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത്. ഐ.പി.സി. തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ദിലീപ് ചെയ്തത്. അതുകൊണ്ടുതന്നെ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക