ചെന്നൈ: തമിഴ് സിനിമ 96ന്റെ രണ്ടാം ഭാഗം വരുന്നെന്നും വിജയ് സേതുപതിയും തൃഷയും രണ്ടാം ഭാഗത്തിലും എത്തുമെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ സി. പ്രംകുമാര്‍. സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്റെ പ്രതികരണം. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും രണ്ടാം ഭാഗം ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും തമിഴ്നാട്ടിലും തരംഗം സൃഷ്ടിച്ച 96ന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മിഴ് പി.ആര്‍.ഒയായ ക്രിസ്റ്റഫര്‍ കനകരാജാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. തൃഷ, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം വന്‍ വിജയം നേടിയിരുന്നു. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ്. നന്ദഗോപാലാണ് ചിത്രം നിര്‍മിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹേന്ദ്രന്‍ ജയരാജും എന്‍. ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗാവിന്ദ് വസന്തയുടെ സംഗീതത്തില്‍ പുറത്തുവന്ന ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ചിത്രം തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്തിട്ടുണ്ട്. 1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായിരുന്ന ജാനകിയും രാമചന്ദ്രനും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോഴുള്ള ഓര്‍മകളാണ് ചിത്രത്തിന്റെ പ്രമേയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക