മൂവാറ്റുപുഴ: പലചരക്ക് കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല കവര്‍ന്ന പ്രതി ക്ഷമാപണവുമായെത്തി. ഇന്നലെ രാവിലെയാണ് പ്രതി ഭാര്യക്കും കുട്ടിക്കൊപ്പമെത്തി കടയുടമ രണ്ടാര്‍ പുനത്തില്‍ മാധവിയുടെ വീട്ടിലെത്തിയത്. മാല തിരികെ നല്‍കി തിരികെ നല്‍കി മടങ്ങാന്‍ 500 രൂപയും കടയുടമയില്‍ നിന്ന് വാങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഭാര്യയും കുട്ടിയും മടങ്ങിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉടുമ്പന്നൂര്‍ കണിയ പറമ്പില്‍ വിഷ്ണു പ്രസാദാ(29)ണ് ക്ഷമ ചോദിക്കാനെത്തി പോലീസിന്റെ വലയിലായത്. കട ഉടമയ്ക്ക് മാല നല്‍കിയ ശേഷം പോലീസില്‍ കീഴടങ്ങാനായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്നാണ് സൂചന. ഇതിനിടെയാണ് പിടിയിലായത്. ശനിയാഴ്ച്ച വൈകുന്നേരം ആറിനാണ് മാധവിയുടെ കടയില്‍ ബൈക്കിലെത്തി കണ്ണില്‍ മുളകുപൊടി വിതറി ഒന്നര പവന്റെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ പ്രതിയുടെ മെബൈല്‍ഫോണ്‍ താഴെ വീണിരുന്നു. മണിക്കൂറുകള്‍ക്കകം പോലീസ് ്രപതിയെ തിരിച്ചറിഞ്ഞിരുന്നു. പോലീസ് സംഘം പ്രതിയുടെ വീട്ടില്‍ എത്തിയിരുന്നു. കുടുംബ സമേതം വേളാങ്കണ്ണിക്ക് മുങ്ങിയ പ്രതിയെ തിരക്കി ഭാര്യ വീടായ വാഗമണ്ണിലേക്കും അന്വേഷണം നടത്തി.

പിടിയിലാകുമെന്ന് മനസിലാക്കിയ പ്രതി മാലയുമായെത്തി ക്ഷമാപണം നടത്തുകയായിരുന്നു. തുടര്‍ന്ന്, മൂവാറ്റുപുഴ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉപ്പുതറ പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ മോഷണക്കേസുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക