തിരുവല്ല: യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പെരുംതുരുത്തി നടുവിലേത്തറ വീട്ടില്‍ അരുണ്‍ (24) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജങ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അരുണ്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് കടന്നു പിടിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ ഇന്ന് രാവിലെ 10 മണിയോടെ ഇയാളെ പെരുംതുരുത്തിയില്‍ നിന്നും പിടികൂടുകയായിരുന്നു. സമാനമായ നിരവധി കേസുകളില്‍ അരുണ്‍ പ്രതിയാണെന്ന് എസ്‌ഐ വിദ്യ പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക