കോട്ടയം: എംജി സര്‍വകലാശാലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിലായി. കോട്ടയം അതിരമ്പുഴ കാമ്പസിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് എല്‍സി സിജയാണ് വിജിലന്‍സിന്‍റെ പിടിയിലായത്. 1.50 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. 1.25 ലക്ഷം വിദ്യാര്‍ത്ഥി കൈക്കൂലിയായി നല്‍കിയിരുന്നു. തുടര്‍ന്ന് ബാക്കി മുപ്പതിനായിരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ 15,000 ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടയാണ് വിദ്യാര്‍ത്ഥി വിജിലന്‍സിനെ അറിയിച്ചത്.

എംബിഎ വിദ്യാര്‍ത്ഥിയോടാണ് മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാനായി കൈക്കൂലി ആവശ്യപ്പെട്ടത്. കോവിഡ് കാലമായതിനാല്‍ മാര്‍ക്ക് ലിസ്റ്റും മറ്റും ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. മാത്രമല്ല ഇത് ലഭിക്കുന്നതിനായി ചെറിയ കാലതാമസവും വരാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേത്തുടര്‍ന്ന് ഇത് പെട്ടെന്ന് ലഭിക്കുന്നതിനായാണ് എംബിഎ വിദ്യാര്‍ഥി യൂണിവേഴ്സിറ്റിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയായ വിദ്യാര്‍ഥിനി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു.

വിദ്യാര്‍ത്ഥിക്ക് ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാലയിലെത്തിയത്. ഈ സമയത്താണ് ജീവനക്കാരിയായ എല്‍സിയെ വിദ്യാര്‍ഥി പരിചയപ്പെടുന്നത്. അതിവേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ഇവര്‍ പറയുകയായിരുന്നു.

അതേസമയം പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാവാകാശം നേരിട്ടു. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയത്. ശേഷം ആദ്യഘട്ടം ഒരു ലക്ഷം അക്കൗണ്ട് വഴിയും മറ്റ് 25,000 തുക പലഘട്ടങ്ങളിലായി നല്‍കുകയും ചെയ്തു.

അവസാനം സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി 30,000 രൂപ ഇന്ന് നല്‍കാന്‍ ജീവനക്കാരി ആവശ്യപ്പെടുകയായിരുന്നു. പണവുമായി എത്തിയ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പി്ടികൂടുകയായിരുന്നു. അതേസമയം ഇവര്‍ നേരത്തെ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക