രാജസ്ഥാന്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്. രാകേഷ് മേഘ്വാള്‍ (25) എന്ന യുവാവിനെതിരെയാണ് ആക്രമണമുണ്ടായത്. ജാതിപ്പേര് വിളിച്ച് പ്രതികള്‍ അവഹേളിക്കുകയും ചെയ്തു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം.

26ന് രാത്രി ഉമേഷ് ജാട്ട് എന്നയാള്‍ രാകേഷിന്റെ വീട്ടിലെത്തി രാകേഷിനോട് ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാകേഷ് തയാറാകാത്തതിനെത്തുടര്‍ന്ന് ഉമേഷും ഏഴ് സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ ഉമേഷിന്റെ കാറില്‍ കയറ്റി അടുത്തുള്ള പാടത്തെത്തിച്ച് രാകേഷിനെക്കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രതികള്‍ കുപ്പിയില്‍ മൂത്രമൊഴിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് മൂത്രം രാകേഷിനെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് അര മണിക്കൂറോളം തല്ലി. ശരീരം മുഴുവന്‍ മുറിഞ്ഞു. മരിച്ചെന്ന് കരുതി അവര്‍ ഒരിടത്ത് ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചെടുത്തെന്ന് രാകേഷ് പരാതിയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക