ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നത് ബി.ജെ.പി. 2019-20 സാമ്പത്തിക വര്‍ഷം 4,847 കോടിയുടെ ആസ്തിയുണ്ടെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 698.33 കോടി രൂപയുടെ ആസ്തിയുമായി ബി.എസ്.പി. രണ്ടാം സ്ഥാനത്തുണ്ട്. 588.16 കോടിയുമായി കോണ്‍ഗ്രസാണ് മൂന്നാം സ്ഥാനത്ത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസാണ് ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച് 2019-20 സാമ്പത്തിക വര്‍ഷം ഏഴ് ദേശീയ പാര്‍ട്ടികളുടെ ആകെ ആസ്തി 6,988.57 കോടിയാണ്. 44 പ്രാദേശിക പാര്‍ട്ടികളുടെ ആസ്തി 2,129.38 കോടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ പാര്‍ട്ടികളുടെ ആകെ സ്വത്തിന്റെ 69.37 ശതമാനവും ബി.ജെ.പിയുടെ കൈയിലാണ്. ബി.എസ്.പിക്ക് 9.99 ശതമാനം. കോണ്‍ഗ്രസിന് 8.42 ശതമാനം. പ്രാദേശിക പാര്‍ട്ടികളില്‍ മുന്നില്‍ സമാജ്‌വാദി പാര്‍ട്ടിയാണ്. ആസ്തി 563.47 കോടി. പിന്നില്‍ ടി.ആര്‍.എസ് (301.47 കോടി), എ.ഐ.എ.ഡി.എം.കെ (267.61 കോടി) എന്നിവ. ദേശീയ പാര്‍ട്ടികളില്‍ ബി.ജെ.പിയുടെ സ്ഥിരം നിക്ഷേപം 3,253.00 കോടിയാണ്. ബി.എസ്.പിക്ക് 618.86 കോടിയുടെയും കോണ്‍ഗ്രസിന് 240.90 കോടിയുടെയും സ്ഥിരം നിക്ഷേപമാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക