ബംഗ്ലാദേശ്: ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സണ്ണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കോവിഡ് പശ്ചാത്തലം സംബന്ധിച്ചുള്ള ചിത്രത്തില്‍ ഒരു കഥാപാത്രം മാത്രമാണുള്ളത്.

എന്നാല്‍, കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ജയസൂര്യക്കും രഞ്ജിത്ത് ശങ്കറിനും ചടങ്ങില്‍ പങ്കെടുക്കാനായില്ല. തമിഴ് സിനിമ ‘കൂഴങ്ങള്‍’ മികച്ച ഫീച്ചര്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്ന് ദി പോര്‍ട്രൈറ്‌സ്, ആണ്ടാള്‍, നായാട്ട്, എന്നിവര്‍ എന്നീ സിനിമകള്‍ ഫിക്ഷന്‍ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘മണ്ണ്’ എന്ന സിനിമ മാത്രമാണ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ നിന്ന് പ്രദര്‍ശന യോഗ്യത നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക