കോട്ടയം: നടന്നു കൊണ്ടിരിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര-ബിരുദ പരീക്ഷകളും കോവിഡ് ബാധയുടെയോ നിയന്ത്രണങ്ങളുടെയോ ഫലമായി എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് പിന്നീട് ആദ്യ അവസരമായിത്തന്നെ എഴുതാന്‍ കഴിയുമെന്ന് എം.ജി. സര്‍വകലാശാല. ഇതിനായി കോവിഡ് രോഗബാധ/നിയന്ത്രണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ബിരുദ പ്രോഗാമുകളുടെ അഞ്ചാം സെമസ്റ്ററിന് ഒരു സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ എല്ലാ വര്‍ഷവും നടത്തുന്നതാണ്. കോവിഡ് സാഹചര്യങ്ങള്‍ മൂലം അഞ്ചാഗ സെമസ്റ്റര്‍ ബിരുദ പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ആദ്യ അവസരമായി എഴുതാം. മെയ് അവസാന വാരം 2021 അഡ്മിഷന്‍ ബിരുസാനന്തര-ബിരുദ പരീക്ഷകള്‍ കോവിഡ് പ്രശ്‌നങ്ങള്‍ മൂലം എഴുതാന്‍ കഴിയാത്തവര്‍ക്ക് ഈ പരീക്ഷ ഒന്നാമത്തെ അവസരമായി എഴുതാം.
ബിരുദ, ബിരുദാനന്തര-ബിരുദ പ്രോഗാമുകളെ സെമസ്റ്റര്‍ സമയക്രമത്തിലേക്ക് തിരികെ കൊണ്ടു വരാനും സമയബന്ധിതമായി ഇവയുടെ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം വിതരണം ചെയ്യാനും ഉദ്ദേശിച്ച് മാ്രതമാണ് പരീക്ഷാ സമയക്രമം മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും സര്‍വകലാശാല അറിയിച്ചു.