ആലുവ: നിയമ വിദ്യാര്‍ഥിനി മെഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് മുഹമ്മദ് സുഹൈലാ(27)ണ് ഒന്നാം പ്രതി. മതാപിതാക്കളായ യൂസഫ് (63), റുഖിയ (55) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. മൊഫിയ സ്ത്രീ പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയായെന്നാണ് കുറ്റപത്രം.

എന്നാല്‍, മൊഫിയ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിട്ടുള്ള ആലുവ സി.ഐ. സി.എല്‍. സുധീറിന്റെ പങ്കിനെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. മൊഫിയ നല്‍കിയ പരാതിയില്‍ സുധീറിന്റെ ഇടപെടലുകളെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം നടക്കുകയാണ്. നവംബര്‍ 22നാണ് മൊഫിയ പര്‍വീണ്‍ ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക