തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാക്കുന്ന ശബ്ദ മലനീകരണം പ്രദേശത്തെ ആളുകളുടെ മാനസീകാരോഗ്യത്തെ ബാധിക്കാമെന്ന് ഡി.പി.ആര്‍. പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്യത്തിന് ഇടയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരാധനാലയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ശബ്ദ മലനീകരണം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഡി.പി.ആറിന്റെ ഭാഗമായുള്ള പരിസ്ഥിതി-സാമൂഹിക ആഘാത പഠനത്തിലാണ് ട്രെയിന്‍ ഓടിത്തുടങ്ങുമ്പോഴും നിര്‍മാണം നടക്കുമ്പോഴുമുണ്ടാകുന്ന ശബ്ദ മലനീകരണം ജനങ്ങളുടെ ഉറക്കത്തെയും മാനസീകാരോഗ്യത്തെയും ബാധിക്കുമെന്ന് പറയുന്നത്. ഇതൊഴിവാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ അമേരിക്കയിലെ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക