തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിനനുസരിച്ചാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വേവ്വേറെ യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം.

സ്‌കൂള്‍ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • – 15നും അതിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍.
  • – 2007ലോ അതിന് മുമ്പോ ജനിച്ചവരാകണം.
  • – 15-17 പ്രായക്കാര്‍ക്ക് കോവാക്‌സിന്‍ മാത്രം.രക്ഷിതാക്കളുടെ സമ്മതത്തോടെയേ വാക്‌സിന്‍ നല്‍കൂ. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ദൗത്യ സേനയാണ് സ്‌കൂളുകള്‍ തെരഞ്ഞെടുക്കുക.
  • -500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുക്കും.
  • – ഈ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും.
  • – കാത്തിരിപ്പ് മുറി, കുത്തിവയ്പ്പ് മുറി, നിരീക്ഷണ മുറി എന്നിവ സ്‌കൂള്‍ അധികൃതര്‍ ഒരുക്കണം.
  • – ഒരു ദിവസം വാക്‌സിനേഷന്‍ നടത്തേണ്ട വിദ്യാര്‍ഥികളുടെ പട്ടിക സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി തയാറാക്കണം.
  • അനുവദിച്ച സമയം വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ അറിയിക്കണം.
  • – അര്‍ഹരായ കുട്ടികള്‍ കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം.
  • – ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം.
  • – വിദ്യര്‍ഥികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന്‍ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെയും എണ്ണം തീരുമാനിക്കും.
  • – എല്ലാ വാക്‌സിനേഷനും കോവിന്‍ സൈറ്റില്‍ രേഖപ്പെടുത്തണം. ഓഫ്‌ലൈന്‍ സെഷന്‍ പാടില്ല.
  • – വാക്‌സിനേഷന്‍ മുറിയില്‍ പ്രവേശിക്കും മുമ്പ് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് താപനില അളക്കും.
  • -പനിയും മറ്റ് അസുഖങ്ങളുമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.
  • -വക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളെ 30 മിനിട്ട് നിരീക്ഷണത്തില്‍ ഇരുത്തും.
  • – ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിത സംരക്ഷണത്തിനായി അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകും.
  • – വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള എ.ഇ.എഫ്.ഐ. മാനേജ്‌മെന്റ് സെന്ററിലെത്തിക്കും.
  • – സ്‌കൂളുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ഉറപ്പാക്കണം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക