തിരുവനന്തപുരം: മൂന്നാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്താണ് രോഗപ്പകര്‍ച്ച കൂടുതല്‍ കൂടുതല്‍. വിവിധ ജില്ലകളിലായി 78 ക്ലസ്റ്ററുകര്‍ സജീവമാണ്. ഇതില്‍ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ ആണെന്നും മന്ത്രി അറിയിച്ചു.

മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഒമിക്രോണ്‍ ബാധിതര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നില്ല. അതിനാല്‍ രോഗ ലക്ഷണമുള്ളവരെല്ലാം പരിശോധന നടത്തുകയും ക്വാറന്റൈനിലിരിക്കുകയും വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. മരുന്ന് ക്ഷാമമെന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണ്. ഇതിന് പിന്നില്‍ മരുന്ന് കമ്പനികളുടെ സമ്മര്‍ദ്ദമുണ്ടോയെന്ന് പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.പി.എം. ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ട്. എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉത്തരവാദിത്ത ബോധത്തോടെയുള്ള ഇടപെടലുണ്ടാകണമെന്നും മന്ത്രി സൂചിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക