കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മുഖ്യ സൂത്രധാരനായ ഡോക്ടര്‍ അജാസിനായി അന്വേഷണം ഊര്‍ജിതമാക്കി തീവ്രവാദ വിരുദ്ധ സേന. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യകണ്ണി യൂസഫ് സിയയില്‍ നിന്ന് ഒളിവില്‍ കഴിയുന്ന അജാസിനെക്കുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. സിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയ്ക്ക് ക്വട്ടേഷന്‍ കൊടുക്കുകയും പിന്നീട് പൂജാരിയ്ക്ക് വേണ്ടി വെടിവെപ്പ് നടപ്പാക്കുകയും ചെയ്ത യൂസഫ് സിയയാണ് മുഖ്യകണ്ണി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിനെക്കുറിച്ച്‌ വിവരം നല്‍കിയ ഡോക്ടര്‍ അജാസിനെ പിടികൂടുകയാണ് തീവ്രവാദ വിരുദ്ധ സേനയുടെ അടുത്ത ലക്ഷ്യം.ലീനയുമായി അടുത്ത സൗഹൃമാണ് അജാസിനുണ്ടായിരുന്നത്.അതിനാല്‍ ലീനയുടെ കൈവശം കോടികള്‍ ഉണ്ടെന്നും അജാസിനറിയാമായിരുന്നു.തുടര്‍ന്ന് സുഹൃത്ത് നിസാം സലീമുമായി ചേര്‍ന്ന് പണം തട്ടിയെടുക്കാന്‍ ആസൂത്രണം നടത്തുകയായിരുന്നു.പിന്നീട് ലീനയുടെ ബ്യൂട്ടി പാര്‍ലറിനു സമീപം ഇരുവരും മുറിയെടുത്ത് താമസിച്ച്‌ നിരീക്ഷണം നടത്തുകയും വിവരങ്ങള്‍ ശേഖരിച്ച്‌ സിയയ്ക്ക് കൈമാറുകയുമായിരുന്നു.

ഇതിനു ശേഷമാണ് രവി പൂജാരിയുടെയും പെരുമ്ബാവൂരിലെ ഗുണ്ടാ നേതാവിന്റെയും സഹായത്തോടെ വെടിവെപ്പുള്‍പ്പടെയുള്ള സംഭവങ്ങള്‍ ആസൂത്രണം ചെയ്തത്.സംഭവത്തിനു ശേഷം അജാസും സുഹൃത്തും ഒളിവില്‍ പോവുകയായിരുന്നു.സിയതന്നെയാണൊ ഇരുവര്‍ക്കും ഒളിത്താവളമൊരുക്കിയതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതിനാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എ ടി എസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക