കോഴിക്കോട്: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ എസ്‌ഐ അറസ്റ്റില്‍. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയുടെ വീട്ടില്‍ വെച്ചും വീടിന് സമീപത്തെ ഷെഡില്‍ വെച്ചും നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍വ്വീസില്‍ ഉണ്ടായിരുന്ന സമയത്ത് പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് കോടതികളില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുന്നതിലും പ്രതി വിദഗ്ധനായിരുന്നുവെന്ന് ഫറോക്ക് പോലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക