ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിലെ അഞ്ച് പ്രതികളില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചതിന് പിന്നാലെ പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി പ്രതികള്‍. പ്രോസിക്യൂട്ടറെ കൊല്ലുമെന്നാണ് കോടതി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം പ്രതികള്‍ വിളിച്ചുപറഞ്ഞത്.

കേസിലെ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആലപ്പുഴ കൈനകരി സ്വദേശിയായ ജയേഷിനെ വീട്ടില്‍ കയറി വധിച്ച കേസിലാണ് രണ്ടാം പ്രതി ആര്യാട് കട്ടിക്കാട് വീട്ടില്‍ സാജന്‍(32), മൂന്നാംപ്രതി ആര്യാട് കോമളപുരം പുതുവെല്‍വീട്ടില്‍ നന്ദു(27), നാലാംപ്രതി കൈനകരി അത്തിത്തറ വീട്ടില്‍ ജെനീഷ്(39), ഒന്‍പതാംപ്രതി കൈനകരി മാമൂട്ടിച്ചിറ വീട്ടില്‍ സന്തോഷ്(38), പത്താംപ്രതി കൈനകരി മാമൂട്ടിച്ചിറ കുഞ്ഞുമോന്‍(64) എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മറ്റ് അഞ്ച് പ്രതികളെ ആലപ്പുഴ ഒന്നാം അഡീഷണല്‍ ജില്ലാജ‌ഡ്‌ജി എ.അജാസ് വിട്ടയച്ചു. ഒന്‍പത്, പത്ത് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കേസ് വിചാരണ സമയത്ത് മുഖ്യപ്രതി ഗുണ്ടാത്തലവന്‍ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014 മാര്‍ച്ച്‌ 24ന് രാത്രി 10.30നാണ് മുന്‍വൈരാഗ്യം കാരണം പ്രതികള്‍ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നിലിട്ട് പ്രതികള്‍ വെട്ടിക്കൊന്നത്. സംഭവത്തിനൊപ്പം പ്രതികള്‍ ജയേഷിന്റെ വീട് തല്ലിത്തകര്‍ക്കുകയും ചെയ്‌തു. പ്രതികള്‍ ശിക്ഷയ്‌ക്കൊപ്പം ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. കേസ് വിധിപറയുന്ന സമയം കോടതിവളപ്പിലെത്തിയ ഗുണ്ടകളെ പൊലീസ് വിരട്ടിയോടിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക