പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് നഗരത്തിലെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പൊലീസ്.കണ്ഠീരവ സ്റ്റേഡിയത്തിനും സമീപപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മറ്റിടങ്ങളിലും അതിജാഗ്രതപാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും നഗരത്തിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ബെംഗളൂരു സിറ്റി പൊലീസ് ട്വീറ്റ് ചെയ്തു.അതേസമയം സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍സൂദ് ജില്ലാ പൊലീസ് മേധാവികള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ആരാധകരോട് ശാന്തരാകാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അഭ്യര്‍ഥിച്ചു.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയില്‍ നഗരത്തിലെ മദ്യവില്‍പ്പന 31 വരെ നിരോധിച്ച്‌ സിറ്റിപൊലീസ് ഉത്തരവിറക്കി. പുനീത് രാജ്കുമാറിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നതിനാല്‍ കണ്ഠീരവ സ്റ്റേഡിയത്തിന് സമീപത്തെ റോഡുകളിലെ ഗതാഗതവും വഴിതിരിച്ചുവിട്ടു.നഗരത്തിലെ സിനിമാതിയേറ്ററുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഞായറാഴ്ച വരെ തിയേറ്ററുകള്‍ തുറക്കില്ലെന്നാണ് സൂചന. കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഗാന്ധിനഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളും മറ്റു സ്ഥാപനങ്ങളും അടച്ചു. സദാശിവനഗറിലെ പുനീതിന്റെ വസതിക്ക് സമീപമുള്ള സെയ്ന്റ് ആന്‍ഡ്രൂ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും വെള്ളിയാഴ്ച അടച്ചു. കണ്ഠീരവ സ്റ്റേഡിയത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കടകളും ശനിയാഴ്ച പ്രവര്‍ത്തിക്കില്ല.ഇന്നലെയാണ് കന്നഡ പവര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാര്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക