ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന് സൂചന.

ഇഡി കേസില്‍ ബിനീഷിന്റെ അറസ്റ്റിന് പിന്നാലേ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനു മുന്‍പേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത.എന്നായിരുന്നു സി.പി.എം വിശദീകരണം. മാനദണ്ഡം അനുസരിച്ച്‌ ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. എറണാകുളത്ത് മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക