ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്.സ്ഥലം എം.പി എന്ന നിലയില്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു അവലോകന യോഗത്തിലേക്കും തന്നെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡാം ഷട്ടറുകള്‍ തുറക്കുമ്ബോള്‍ അവിടെ പോകേണ്ട കാര്യമില്ല. എങ്കിലും ജനങ്ങളുടെ കാര്യം സംബന്ധിച്ച അവലോകനയോഗങ്ങളില്‍ പോലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം, ഡീന്‍ കുര്യാക്കോസിനെ മുല്ലപ്പെരിയാറിലേക്ക് പോകാന്‍ ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഫോണില്‍ താന്‍ തന്നെയാണ് ഡീന്‍ കുര്യാക്കോസിനെ നേരിട്ട് വിളിച്ചതെന്നും ഇതില്‍ അനാവശ്യ വിവാദങ്ങളുടെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക