കൊച്ചി: നടന്‍ ദിലീപിന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ അറസ്റ്റില്‍. തൃശൂര്‍ നടത്തറ സ്വദേശി വിമല്‍ വിജയ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടില്‍ വിമല്‍ അതിക്രമിച്ചു കയറിയത്. ഇതിനു ശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ദിലീപിനെ കാണാനായി എത്തിയതാണ് വിമല്‍. അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് ഗേറ്റ് ചാടി കിടക്കുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.

അങ്കമാലിയില്‍ നിന്ന് ഓട്ടോ വിളിച്ചായിരുന്നു ഇയാള്‍ ദിലീപിന്റെ വീട്ടില്‍ എത്തിയത്. അതേ ഓട്ടോയില്‍ തന്നെയാണ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഇതേതുടര്‍ന്നാണ് ഓട്ടോ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്. ഇങ്ങനെയാണ് പ്രതിയെ പിടികൂടിയതും. ചില സിനിമകളില്‍ വിമല്‍ അഭിനയിച്ചിരുന്ന തായും വിവരമുണ്ട്.ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീര്‍, എസ് ഐ. കെ.വി.ജോയി, എ എസ് ഐ പി.എ.ഇക്ബാല്‍, സി.പി.ഒ.മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച്‌ ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക