കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ ഐസ്ക്രീമില്‍ മദ്യം കലര്‍ത്തി വില്പന നടത്തിയ ഐസക്രീം പാര്‍ലര്‍ പൂട്ടിച്ചു.

പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയില്‍ പലതരത്തിലുള്ള മദ്യവുംമദ്യം ചേര്‍ത്ത ഐസ്ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.ഐസ്ക്രീം പാര്‍ലറില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുത്തു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക