ചെ​ന്നൈ: വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച അ​ധ്യാ​പ​ക​ന്‍ റി​മാ​ന്‍​ഡി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ലെ ചി​ദം​ബ​രം ന​ന്ദ​നാ​ര്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​ന്‍ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിയെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തി​ന് പു​റ​മെ കാ​ലു​ക​ള്‍ കൊ​ണ്ട് വി​ദ്യാ​ര്‍​ത്ഥി​യെ തു​ട​ര്‍​ച്ച​യാ​യി ച​വി​ട്ടു​ക​യും ചെ​യ്തു. ക്ലാ​സി​ലെ മ​റ്റൊ​രു വി​ദ്യാ​ര്‍​ത്ഥി പ​ക​ര്‍​ത്തി​യ ദൃശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലാ​സി​ല്‍ കൃ​ത്യ​മാ​യി എ​ത്തു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ​ഞ്ജ​യ്, സു​ശീ​ന്ദ്ര​ന്‍, അ​ജ​യ​കു​മാ​ര്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ ചോ​ദ്യം ചെ​യ്ത​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ അ​ധ്യാ​പ​ക​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക