മണിമല: അത് ശ്രമം കേസ് പ്രതിയെ പിടികൂടാനെത്തിയ എസ്.ഐയെ പ്രതിയുടെ പിതാവ് വടിവാളിന്. വെട്ടിപ്പരിക്കേൽപിച്ചു.വധശ്രമ കേസിലെ പ്രതിയായ അജീഷിനെ പിതാവ് പ്രസാദാണ് എസ് ഐയെ വിദ്യാധരനെ ആക്രമിച്ചത്. മണിമലസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്.

കോട്ടയം മണിമല വെള്ളാവൂരിൽ വച്ചാണ് എസ്ഐയ്ക്ക് വെട്ടേറ്റത്. ഇദേഹം ഗുരുതരാവസ്ഥയിലാണ്. വെള്ളാവൂർ ചുവട്ടടിപ്പാറയിലാണ് സംഭവം. വധശ്രമക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് ഇദേഹത്തിൻ്റെ തലയിലും കഴുത്തിലും വെട്ടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസങ്ങൾക്കു മുപ്പുണ്ടായ വധശ്രമ കേസിലെ പ്രതിയായിരുന്നു അജീഷ്. നാളുകളായി ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയത് അറിഞ്ഞ് എസ് ഐ വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിമല വെള്ളൂരിലെ പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന പ്രതി അജീഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ യുമായി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെ പിതാവ് പൊലീസുകാരെ ആക്രമിച്ചത്.

കത്തിയുമായി പാഞ്ഞെത്തിയ പ്രതി എസ്ഐയെ വെട്ടിവീഴ്ത്തി. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ നാട്ടുകാരുടെ സഹായത്തോടെയാണ് ഇദ്ദേഹത്തെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രതി അജീഷ് നീയും പൊലീസുകാരെ വെട്ടിയ പിതാവിനെയും സംഭവസ്ഥലത്തുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു എടുത്തു.

തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തു. എസ്ഐയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ്റെ തലയിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക