തിരുവനന്തപുരം: വിഴിഞ്ഞം പ്രൊജക്‌ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ നിലവില്‍ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. ക്ലാര്‍ക്ക് – രണ്ട്, ഓഫിസ് അസിസ്റ്റന്റ് – ഒന്ന് എന്നിങ്ങനെയാണു തസ്തികകള്‍. ക്ലാര്‍ക്കിന് ഇംഗ്ലിഷ്, മലയാളം കംപ്യൂട്ടര്‍ പരിജ്ഞാനവും പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

പി.എസ്.സി. നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലും അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30നു മുന്‍പ് appln…@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം.ഓണ്‍ലൈന്‍ അഭിമുഖമായതിനാല്‍ ഉദ്യോഗാര്‍ഥിയുടെ സജീവമായ ഒരു ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്ബരും അപേക്ഷയ്‌ക്കൊപ്പം നിര്‍ബന്ധമാണെന്ന് ഫിഷറീസ് വിഴിഞ്ഞം പ്രൊജക്‌ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക