ന്യൂഡല്‍ഹി: നൂറിലേറെ ചൈനീസ്​ പട്ടാളക്കാര്‍ അതിര്‍ത്തി കടന്ന്​ ഇന്ത്യയില്‍ പ്രവേശിച്ചതായി ‘ഇകണോമിക്​സ്​ ടൈംസ്​’ റിപ്പോര്‍ട്ട്​ ചെയ്​തു.ചൈനയുടെ പീപ്പിള്‍സ്​ ലിബറേഷന്‍ ആര്‍മിയാണ്​ തുന്‍ജുന്‍ ല പാസ്​ വഴി അഞ്ചു കിലോമീറ്റര്‍ ദൂരം അകത്തേക്ക്​ കടന്നത്​.ബരഹോട്ടി മേഖലയി​ലെ പാലമുള്‍പ്പെടെയുള്ള ഇന്ത്യയുടെ നിര്‍മിതകള്‍ ഇവര്‍ കേടുവരുത്തി. കുതിരപ്പുറത്തേറിയാണ്​ ചൈനീസ്​ പട്ടാളം വന്നത്​. 55 കുതിരകളുണ്ടായിരുന്നു. സംഘം പിന്നീട്​ മടങ്ങി.പ്രദേശവാസികളാണ്​ ചൈനീസ്​ സൈന്യം എത്തിയതായി റിപ്പോര്‍ട്ട്​ ചെയ്​തത്തി​. തുടര്‍ന്ന്​ അന്വേഷിക്കാനായി ഇന്ത്യന്‍ സേനയുടെയും ഇന്‍ഡോ-ടിബറ്റര്‍ അതിര്‍ത്തി പൊലീസി​ന്‍റെയും സംഘത്തെ അങ്ങോട്ട്​ അയച്ചിട്ടുണ്ട്​.2017 ല്‍ ദോക്​ലാം സംഘര്‍ഷ സമയത്തും ചൈനീസ്​ പട്ടാളം ബരഹോട്ടി മേഖലയില്‍ അതിര്‍ത്തി കടന്നെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ബരഹോട്ടി മേഖലയില്‍ ചൈനീസ്​ പട്ടാളത്തെ കണ്ടതായി എ.എന്‍.ഐ നേരത്തെ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക