ബെംഗളൂരു: ദളിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പിഴ ചുമത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കൊപ്പല്‍ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ മിയാപൂര്‍ ഗ്രാമത്തിലെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. കനകപ്പ പൂജാരി, ഹനുമാനഗൗഡ, ഗവിസിദ്ധപ്പ മ്യഗേരി, ശരണേഗൗഡ, വിരുപക്ഷഗൗഡ മ്യഗേരി എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം നാലിനാണ് സംഭവം നടന്നത്. പിറന്നാള്‍ ദിവസം പിതാവിനൊപ്പം തൊഴാന്‍ പോയ രണ്ടു വയസുകാരന്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.ഇതോടെ മേല്‍ജാതിക്കാര്‍ യോഗം ചേര്‍ന്നാണ് കുടുംബത്തിനെതിരെ പിഴ ചുമത്തിയത്. 25000 രൂപയാണ് പിഴ ചുമത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക